അഞ്ചലിൽ പഞ്ചായത്ത് അംഗത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
1546503
Tuesday, April 29, 2025 3:26 AM IST
അഞ്ചൽ : പഞ്ചായത്ത് അംഗം ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അഞ്ചല്‍ പഞ്ചായത്ത് അംഗം ആനന്ദി ഓടിച്ചിരുന്ന കാറാണ് ഇന്നലെ വൈകുന്നേരം 3.30ഓടെ അപകടത്തില്‍പ്പെട്ടത്. അഞ്ചല്‍ പുനലൂര്‍ റോഡില്‍ അമ്പലംമൂക്കില് വച്ചായിരുന്നു അപകടം.
കനത്ത മഴയില്‍ പെട്ടെന്നു ബ്രേക്ക് ഇട്ടതോടെ നിയന്ത്രണംവിട്ട കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആനന്ദി നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്.
അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി പോസ്റ്റും ലൈനുകളും മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്