മതഭ്രാന്ത് അംഗീകരിക്കില്ല : ബിനോയ് വിശ്വം
1546499
Tuesday, April 29, 2025 3:26 AM IST
ചാത്തന്നൂർ: കാഷ്മീരിൽ വർഗീയവാദികളായ മതഭീകരർ അഴിഞ്ഞാടുകയായിരുന്നു. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നു എന്നാൽ മതഭ്രാന്തിനെയും മതതീവ്രവാദത്തേയും കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ചിറക്കരയിൽ രക്തസാക്ഷി ഉളിയനാട് രാജേന്ദ്രകുമാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർപേഴ്സൺ മായ സുരഷ് അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ എൻ.അനിരുദ്ധൻ,സംസ്ഥന കമ്മറ്റി അംഗം അഡ്വ.ജി. ലാലു, ജി. എസ്. ജയലാൽ എംഎൽഎ, സിപിഎം ഏരിയ സെക്രട്ടി പി.വി.സത്യൻ, സിപി ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ.ആർ. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.