ചികിത്സാസഹായം വിതരണം ചെയ്തു
1546273
Monday, April 28, 2025 6:25 AM IST
കരുനാഗപ്പള്ളി : റിയാദ് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 20-ാം വാർഷികത്തിെ ന്റ ഭാഗമായി കാരുണ്യഹസ്തം പദ്ധതിയിലൂടെ 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അർബുദ രോഗബാധിതർക്ക് വിതരണം ചെയ്തു. 200 കാൻസർ രോഗികൾക്കായി 10 രൂപ വീതമാണ് നൽകിയത്. ശ്രീധരീയം കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പ്രമുഖ കാൻസർ രോഗ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരൻ കാൻസർ ബോധവത്കരണ ക്ലാസ് നയിച്ചു.
തുടർന്നു നടന്ന സാംസ്കാരിക പരിപാടി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
എംഎൽഎമാരായ ഡോ.സുജിത്ത് വിജയൻപിള്ള, സി.ആർ.മഹേഷ് എന്നിവർ ചേർന്ന് സഹായവിതരണം നടത്തി. റഹ്മാൻ മുനമ്പത്ത് അധ്യക്ഷനായി.
നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ്, മുൻ എംപി അഡ്വ.എ.എം.ആരിഫ്, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ഷിഹാബ് കൊട്ടുകാട്, നസീർ വെളിയിൽ,ഷംനാദ് കരുനാഗപ്പള്ളി, ബാലുകുട്ടൻ, സാദിഖ്, നാസർ ലെയ്സ്, നൗഷാദ് ഫിദ എന്നിവർ പങ്കെടുത്തു.
ഫിറോസ് നല്ലാന്തറയിൽ, മദനൻപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. 2005 മുതൽ റിയാദിലെ കരുനാഗപ്പള്ളി താലൂക്കുകാരുടെ കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ് മൈത്രി ജീവകാരുണ്യ സംഘടന.