ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ സമ്മേളനം
1546486
Tuesday, April 29, 2025 3:26 AM IST
കൊട്ടാരക്കര: മലങ്കര കത്തോലിക്കാസഭ കൊട്ടാരക്കര വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ സമ്മേളനം നടത്തി.
കൊട്ടാരക്കര പുലമൺ സെന്റ് മൈക്കിൾ ലത്തീൻ പള്ളിയിൽ നിന്നും വിലാപയാത്രയായാണ് സമ്മേളന സ്ഥലമായ കിഴക്കേ തെരുവ് സെന്റ് മേരീസ് പള്ളിയിലെത്തിയത്. സമ്മേളനത്തിൽ ജില്ലാ വികാരി ഗീവർഗീസ് നെടിയത്ത് റമ്പാൻ അധ്യക്ഷത വഹിച്ചു. മാർത്തോമാ സഭ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.
കൊടിക്കുന്നിൽ സുരേഷ് എംപി അനുസ്മരണ പ്രഭാഷണം നടത്തി.
ഫാ.ജോൺസൺ, എംസിഎ അതിരൂപതാ പ്രസിഡന്റ് റജിമോൻ വർഗീസ്, മുൻ മുനിസിപ്പൽ ചെയർമാൻ എസ്.ആർ.രമേശ്, ഫാ.തോമസ് മാത്യു, ഫാ.അലക്സ് പി. സക്കറിയ, കെ.ജി.അലക്സ് എന്നിവർ പ്രസംഗിച്ചു.