മഹാഇടയന് പ്രാർഥനാ നിർഭരമായ അനുശോചനം അർപ്പിച്ചു
1546270
Monday, April 28, 2025 6:04 AM IST
കുളത്തൂപ്പുഴ : ഏഴംകുളം ഹോളി ഫാമിലി മലങ്കര കത്തോലിക്കാ പള്ളി എംസിഎ ഏഴംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാ ഇടയന് പ്രാർഥനാ നിർഭരമായ അനുശോചനം അർപ്പിച്ചു. മാത്തുണ്ണി പുത്തൻവിള അധ്യക്ഷതവഹിച്ചു.
അഭയാർഥികളോടും ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും വേദനിക്കുന്നവരോടും അസാധാരണമായ അനുകമ്പ കാണിച്ച കരുണയുടെ മഹാഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പായെന്ന് ഇടവക വികാരി ഫാ. ജോഷ്വാ കൊച്ചുവിളയിൽ അനുശോചന സന്ദേശന സന്ദേശത്തിൽ പറഞ്ഞു.
ഫാ.സിജോ തോമസ് കൊച്ചുവിളയിൽ,എംസിഎംഎഫ് അതിരൂപതാ പ്രസിഡന്റ് ലൗലി രാജൻ, എംസിഎ അതിരൂപത സെക്രട്ടറി രാജുമോൻ ഏഴംകുളം,ജോയ് മാക്കുളത്ത്,എംസിഎ വൈദിക ജില്ലാ പ്രസിഡന്റ് ഏഴംകുളം രാജൻ എന്നിവർ അനുശോചന പ്രസംഗം നടത്തി.