വേട്ടുതറയിലെ അടിപ്പാത : ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിൽ : എൻ.കെ.പ്രേമചന്ദൻ എംപി
1546269
Monday, April 28, 2025 6:04 AM IST
കൊല്ലം : ദേശീയപാത 66- ല്‍ വേട്ടുതറ ജോയിന്റ് ജംഗ്ഷനില്‍ വാഹന ഗതാഗതത്തിന് അടിപ്പാത നിര്‍മാണത്തിനുള്ള നടപടികള്‍ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി അറിയിച്ചു.
ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടര്‍, റീജണല്‍ ഓഫീസര്‍, ദേശീയപാത അഥോറിറ്റി മെമ്പര്‍ വെങ്കിട്ടരമണ എന്നിവരുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
12 കോടി രൂപയുടെ അധികചെലവ് അടിപ്പാത മാറ്റി സ്ഥാപിക്കുന്നതിന് ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അധിക ബാധ്യത അനുവദിക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് അധികാരമില്ലാത്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ സാമ്പത്തികാനുമതിക്കായി സമര്‍പ്പിക്കുന്നത്.
കരാറുകാരനെക്കൊണ്ട് നിലവിലെ കരാര്‍ പ്രകാരം നിർമാണം നടത്താന്‍ നിയമപരമായി കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. സാമ്പത്തിക അനുമതി ലഭ്യമായാല്‍ പുതിയ ടെണ്ടര്‍ വിളിക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മന്ത്രാലയത്തിന്റെ സാമ്പത്തികാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്നും സാമ്പത്തികാനുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂയെന്നും എന്‍.കെ.പ്രേമചന്ദ്രന് എംപി അറിയിച്ചു.