ലോക മനസുകൾ കീഴടക്കിയ ജീവിതവിശുദ്ധിയുടെ മാതൃകയാണ് മാര്‍പാപ്പ : മന്ത്രി കെ.ബി.ഗണേഷ്കുമാര്
1546275
Monday, April 28, 2025 6:25 AM IST
വാളകം: ലാളിത്യവും കാരുണ്യവുംകൊണ്ട് ലോക മനസുകൾ കീഴടക്കിയ ജീവിതവിശുദ്ധിയുടെ മാതൃകയാണ് മാര്‍പാപ്പയെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്. വാളകം ഗാന്ധിഭവന് മേഴ്സി ഹോമില്‍ നടന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗണേഷ് കുമാർ.
അനുസ്മരണ സമ്മേളനത്തില്‍ മാര്‍ത്തോമാ സഭ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു . ഗാന്ധിഭവന് മേഴ്സിഹോം ഡയറക്ടര്‍ ഡോ. വിന്‍സെന്റ് ഡാനിയേല്‍, മുഹ്സിന് അഹമ്മദ് ബാക്കവി, ഗാന്ധിഭവന് മാനേജിംഗ് ഡയറക്ടറും മുന്‍ ആര്‍ഡി ഒയുമായ ബി. ശശികുമാര്‍, ഭാഗവതാചാര്യന്‍ സി.ബി.ശ്രീശുകന്‍ , ഉമ്മന്നൂര്‍ പഞ്ചായത്തംഗം കെ. അജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വാളകം ഗാന്ധിഭവന് മേഴ്സിഹോം സമര്‍ത്ഥരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിതതുക പഠനസഹായം നല്കുന്ന ഗാന്ധിഭവന്-പോപ്പ് ഫ്രാന്‍സിസ് എന്‍ഡോവ്മെന്റ് പ്രഖ്യാപനവും നടന്നു. പ്രസാദ് കോടിയാട്ട്, സാം കെ.ഏബ്രഹാം, അനിൽകുമാർ, അലക്സ് മാമ്പുഴ, ബീന മന്ന, ഷിബു നെല്ലിക്കുന്നം, കെ.ജി. വര്‍ഗീസ്, ഒ.ജോണ്‍, അരുണ്‍ലാല്‍, വിഷ്ണു മലമേൽ, അലക്സ്, ജയശ്രീ,ബിന്ദു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.