റോഡുകൾ ഉദ്ഘാടനം ചെയ്തു
1546283
Monday, April 28, 2025 6:27 AM IST
കൊട്ടാരക്കര : രണ്ടു കോടി ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച മുള്ളിയിൽ - അമ്പലക്കര - പനവേലി റോഡും 1.4 കോടിയിൽ പൂർത്തിയാക്കിയ വാളകം - ഇടയം കോളനി - കപ്യാർമുക്ക് റോഡും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബെൻസി റെജി, ബ്ലോക്ക് പഞ്ചായത്തംഗം കെ. എം. റെജി, പഞ്ചായത്തംഗം കെ.അജിത, സിപിഎം വാളകം ലോക്കൽ സെക്രട്ടറി കെ.പ്രതാപ് കുമാർ,
സിപിഐ ജില്ലാ കമ്മിറ്റിയംഗം എ.അധിൻ, ഉമ്മന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. ദേവരാജൻ, വി ദിലീപ് കുമാർ, ടോം രാജ്, വി.ഹരികുമാർ, കുര്യൻ ജോർജ്, അലക്സ് മാമ്പുഴ, അമ്പു, ജോൺകുട്ടി ജോർജ്, റെജി ആക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ആവശ്യമായ സ്ഥലങ്ങളിൽ ഓട, കലുങ്ക്, സൈഡ് കെട്ട്, ദിശാ സൂചികകൾ, സൈഡ് കോൺക്രീറ്റ് എന്നിവയോടെയാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്.
നവീകരിച്ച പുതിയ റോഡുകളിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിച്ച മന്ത്രിക്ക് പട്ടേരി, അമ്പലക്കര, മുള്ളിയിൽ ജംഗ്ഷൻ, ഫെയ്ത്ത് ഹോം ജംഗ്ഷൻ, കപ്യാർമുക്ക് എന്നിവിടങ്ങളിൽ പൗരാവലി സ്വീകരണവും നൽകി.
കൊട്ടാരക്കര നിയോജക മ ണ്ഡലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലാണ് റോഡുകളുടെ നവീകരണത്തിന ്തുക അനുവദിച്ചത്.