ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിൽ ശക്തമാക്കും: കളക്ടർ എന്‍.ദേവിദാസ്
1546263
Monday, April 28, 2025 6:04 AM IST
കൊല്ലം: ലഹരി ഉപയോഗത്തിനെതിരേ നിരന്തര ബോധവത്കരണവും വ്യാപനം തടയിടുന്നതിന് സുശക്തമായ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി. ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്ന് വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് പറഞ്ഞു.സ്കൂളുകളിലും കോളജുകളിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ബോധവത്കരണം നടത്തും. ചെറുപ്പക്കാരേയും വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും കാമ്പയിനി െ ന്റ ഭാഗമാക്കും.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെതിരേ നടപടി എടുക്കും. പരിശോധനകൾ കര്‍ശന പരിശോധനമാക്കും. ബേക്കറികള്‍, വഴിയോര കടകള്‍, ചിപ്സ് ഉത്പാദന യൂണിറ്റ് തുടങ്ങിയവയില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കും. തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. ജിംനേഷ്യങ്ങളിലും ബ്യൂട്ടിപാര്‍ലറുകളിലും ആരോഗ്യവകുപ്പി െ ന്റ നേതൃത്വത്തില്‍ പരിശോധന നടത്താനും യോഗം നിർദേശം നല്കി.
കച്ചിക്കടവ് പാലം, ഇരവിപുരം മേല്‍പ്പാലം, പള്ളിമുക്ക് മാര്‍ക്കറ്റ് നവീകരണം തുടങ്ങിയ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് എം.നൗഷാദ് എംഎല്‍എ നിര്‍ദേശിച്ചു.
ചേനങ്കര മുക്ക്-പട്ടക്കടവ്-കാരാളിമുക്ക് വരെയുള്ള റോഡുകളിലെ അഗാധ ഗര്‍ത്തങ്ങള്‍ നികത്തി ഗതാഗതയോഗ്യമാക്കണമെന്നും ടൂറിസ്റ്റ് ബസുകളിലെ പരിശോധന കാര്യക്ഷമമാക്കണമെന്നും കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ആവശ്യപ്പെട്ടു.
പുതിയകാവ്-കാട്ടില്‍ക്കടവ് റോഡ്, തൊടിയൂര്‍ പഞ്ചായത്തിലെ ഷാപ്പുമുക്ക്-മാരാരിത്തോട്ടം റോഡ്നിര്‍മാണം ഉടനെ പൂര്‍ത്തിയാക്കണമെന്നായിരുന്നു സി.ആര്.മഹേഷ് എംഎല്‍എയുടെ ആവശ്യം. ആവണീശ്വരം മേല്‍പ്പാലം നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് നടപടി വേഗത്തിലാക്കണം, പുനലൂര്‍ മെമു ട്രെയിനിലെ ബോഗികള്‍ വര്‍ധിപ്പിക്കണം,
അപകടങ്ങള്‍ സ്ഥിരമാകുന്ന സാഹചര്യത്തില്‍ പത്തനാപുരം-പുനലൂര്‍ റോഡില്‍ ശാസ്ത്രീയപഠനം നടത്തി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രതിനിധി സജിമോന്‍ പറഞ്ഞു.കൊട്ടിയം ജംഗ്ഷനിലെ ഗതാഗത തടസം പരിഹരിക്കുന്നത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
എംസി റോഡിലെ അനധികൃത കൈയേറ്റത്തിനെതിരേ നടപടി സ്വീകരിക്കുക, കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എന്‍.കെ.പ്രേമചന്ദ്രന് എംപിയുടെ പ്രതിനിധി ഉന്നയിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന പൊന്തുവള്ളം, കട്ടവള്ളം രീതിയിലുള്ള മത്സ്യബന്ധനം നിരോധിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന് ആവശ്യപ്പെട്ടു.
കുണ്ടറ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, കുണ്ടറ-ചിറ്റുമല- മണ്‍റോതുരുത്ത് റോഡിലെ നവീകരണം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പി.സി.വിഷ്ണുനാഥ് എംഎല്എയുടെപ്രതിനിധി യോഗത്തിൽ ഉന്നയിച്ചു.
യോഗത്തിനു മുന്നോടിയായി കാഷ്മീരിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിലും യോഗം അനുശോചനം രേഖപ്പെടുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ജി.നിര്‍മല്‍ കുമാര്‍, സബ് കളക്ടര്‍ നിഷാന്ത് സിന്‍ഹാര തുടങ്ങിയവര്‍ പങ്കെടുത്തു.