അമൃതശ്രീ അംഗങ്ങൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു
1546500
Tuesday, April 29, 2025 3:26 AM IST
തിരുവല്ല : മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ സ്വയംസഹായ സംഘാംഗങ്ങൾക്ക് നൽകിവരാറുള്ള പ്രവർത്തനനിധിയും വസ്ത്രങ്ങളും കൈമാറി. തിരുവല്ല മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന ചടങ്ങിൽ തിരുവല്ല, മല്ലപ്പള്ളി, കോന്നി, പത്തനംതിട്ട, മാവേലിക്കര, ചങ്ങനാശ്ശേരി, പന്തളം ക്ലസ്റ്ററുകളിൽ നിന്നുള്ള അമൃതശ്രീ അംഗങ്ങൾ ഏറ്റുവാങ്ങി.
തിരുവല്ല എംഎൽഎ മാത്യു ടി. തോമസ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ബിനിൽകുമാർ, കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബിജെപി തിരുവല്ല മണ്ഡലം പ്രസിഡന്റ് രാജേഷ് കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.