ജീവിത ശൈലി രോഗനിർണയ ക്യാമ്പ് "അരികിലുണ്ട്' തുടങ്ങി
1546272
Monday, April 28, 2025 6:04 AM IST
കുളത്തൂപ്പുഴ:സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജീവിത ശൈലി രോഗനിർണയ ക്യാമ്പ് "അരികിലുണ്ട്' പരിപാടിയുടെ ഭാഗമായ സഞ്ചരിക്കുന്ന ജീവിതശൈലി രോഗനിർണയ ക്യാമ്പിന് കുളത്തൂപ്പുഴയിൽ തുടക്കമായി.
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താദിസമ്മർദം, കാൻസർ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്ഷയരോഗം, എന്നിവയ്ക്കുള്ള രോഗനിർണയവും കൗൺസിലിംഗുമാണ് മൊബൈൽ ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത വ്യാപാരി വ്യവസായികൾ, ഓട്ടോ - ടാക്സി തൊഴിലാളികൾ, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനത്തിലെ ജീവനക്കാർ, ഇതരദേശ തൊഴിലാളികൾ എന്നിവരുടെ സൗകര്യാർഥമാണ് മൊബൈൽ ക്യാമ്പുകൾ തയാറാക്കിയിട്ടുള്ളത്.
വരുംദിവസങ്ങളിൽ കുളത്തൂപ്പുഴ പഞ്ചായത്തി െ ന്റ വിവിധ പ്രദേശങ്ങളിൽ മൊബൈൽ യൂണിറ്റ് സഞ്ചരിച്ച് രോഗനിർണയം നടത്തും. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.തുഷാര നിർവഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ സി.ആർ. അരുൺകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷൈജു, വി.എസ്. പ്രദീപ്, അശ്വതി,ഷിജു ലാൽ ആശാവർക്കർമാരായ മായ, ഉഷ, മീന എന്നിവർ നേതൃത്വം നൽകി.