ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണ റാലി നടത്തി
1546266
Monday, April 28, 2025 6:04 AM IST
അഞ്ചല്‍ : കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അനുസ്മരണാര്ഥം അഞ്ചലില്‍ റാലിയും പൊതുസമ്മേളനവും പുഷ്പാര്‍ച്ചനയും നടന്നു. സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ രാവിലെ അനുസ്മരണ പ്രാര്‍ഥനകള്‍ നടന്നു. തുടര്‍ന്ന് അഞ്ചല്‍ ആര്‍ഒ ജംഗ്ഷനിലേക്ക് റാലി നടത്തി. നൂറുകണക്കിന് വിശ്വാസികള്‍ റാലിയില്‍ അണിചേര്‍ന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മുന്‍ മന്ത്രി അഡ്വ.കെ.രാജു, സിപി എം സംസ്ഥാന കമ്മിറ്റി അംഗം എസ്.ജയമോഹന്, ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത്, അലയമണ്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹസീന മനാഫ്, ശബരിഗിരി ഗ്രൂപ്പ് ചെയര്മാന് ഡോ.വി.കെ.ജയകുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.സൈമണ്‍ അലക്സ്, അഡ്വ.ലിജു ജമാല്‍, അഡ്വ. അഞ്ചല്‍ സോമന്, ബാബു പണിക്കര്‍,
തോയിത്തല മോഹനന്, എം.എം.സാദിഖ്,അഡ്വ.രഞ്ചു സുരേഷ്, ജി.പ്രമോദ്, ബിന്ദു തിലകന്, വി.വൈ.വർഗീസ്, ജാസ്മിന് മഞ്ചൂര്‍, ഏരൂര്‍ സുഭാഷ്, സേതുനാഥ്, അഡ്വ.അഞ്ചല്‍ ടി. സജീവന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജി. ദേവരാജന്‍, പ്രദീപ് വിശ്വഭാരതി, അഞ്ചല്‍ ജഗദീശന്, ഫസില്‍ അല്‍-അമാന്‍, അനി ശബരി,
കെ.വി.ടി.സോണി, അഞ്ചല്‍ ദേവരാജന്‍, ആര്‍ച്ചല്‍ സുഗതന്, വികാരി ഫാ. ബോവസ് മാത്യു, ട്രസ്റ്റി ഡോ.കെ.വി.തോമസ് കുട്ടി, സെക്രട്ടറി കോശി ജോണ്‍, ഒ.ജോണ്‍ പുത്തയം എന്നിവര്‍ പ്രസംഗിച്ചു.