യാത്രയയപ്പ് നൽകി
1546485
Tuesday, April 29, 2025 3:26 AM IST
കൊട്ടാരക്കര : ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ സഹോദരങ്ങൾക്ക് അഭയവും കരുതലും നൽകിയ ഫാ.ഷിബു സാമുവേലിന് വയോധികർ വികാരനിർഭരമായ യാത്രായയപ്പ് നൽകി. മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിന്റെ സൂപ്രണ്ട് ഫാ.ഷിബു സാമുവേലിന് ഒരുക്കിയ യാത്രയയപ്പ് സമ്മേളനം ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.
കൊടിക്കുന്നിൽ സുരേഷ് എംപി, മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ. ഉണ്ണികൃഷ്ണ മേനോൻ, നിർമിതി കേന്ദ്രം സിഇഒ ഡോ.ഫെബി വർഗീസ്, വികാരി ജനറാൾ കെ.വൈ.ജേക്കബ്, മുൻ മുൻസിപ്പൽ ചെയർമാൻ എ.ഷാജു, ഫാ.ഷിബു ഏബ്രഹാം ജോൺ, ഫാ.ജോജി കെ.മാത്യു, ഫാ.ജി.ശാമുവേൽ,ഫാ.അലക്സ് പി. സഖറിയ, ജോർജ് പണിക്കർ, പി.ജി.ജേക്കബ്, അഡ്വ.മാത്യൂസ് കെ.ലുക്ക്,സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ,പി.ടി.ഷാജി, സി.ജിജു,
ആഷാ ഷിബു എന്നിവർ പ്രസംഗിച്ചു. ഫാ.ഷിബു ശാമുവേൽ മേയ് ഒന്നിന് മാർത്തോമാ സഭയുടെ സാമൂഹ്യ വികസന പദ്ധതിയായ കാർഡിന്റെ ഡയറക്ടറായി തിരുവല്ല ആസ്ഥാനത്ത് ചുമതലയേൽക്കും.