സ്വപ്നം തൊടാൻ വിഷ്ണു സൈക്കിളിൽ യാത്ര തുടങ്ങി
1546264
Monday, April 28, 2025 6:04 AM IST
കൊല്ലം: കാഷ്മീരിലേക്കുള്ള യാത്രയ്ക്ക് കോതമംഗലത്തുകാരൻ വിഷ്ണു തങ്കപ്പൻ നടത്തിയത് നാലു വർഷത്തെ തയാറെടുപ്പാണ്. കോവിഡ് കാലത്ത് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന സ്വപ്നം തൊടാൻ വിഷ്ണു സൈക്കിളിൽ കിലോമീറ്ററുകൾ താണ്ടുമ്പോൾ ഭിന്നശേഷി കുട്ടികൾക്കായി സഹായവും ഒരുങ്ങുകയാണ്.
വിഷ്ണു തങ്കപ്പന്റെ തിരുവനന്തപുരം - കാഷ്മീർ യാത്ര തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നും മുൻ ഇന്ത്യൻ ഫുട്ബോൾ താരം സിയാദ് ലത്തീഫ് ഫ്ലാഗ് ഓഫ് ചെയ്തത്. ഭിന്നശേഷി കുട്ടികളെ സഹായിക്കാൻ ആളുകളിൽനിന്ന് യാത്രയിൽ ഒരു രൂപ വീതമാണ് ശേഖരിക്കുന്നത്. സ്പോൺസർഷിപ്പായി ലഭിച്ച അറ്റ്ലസ് സൈക്കിളിലാണ് യാത്ര.
എവിഎം ഫൗണ്ടേഷൻ കേരളയുടെയും, മറ്റ് നിരവധി സന്നദ്ധ സംഘടനകളും വിഷ്ണു തങ്കപ്പ െ ന്റ യാത്രയ്ക്ക് ആശംസകളുമായുണ്ട്. ഫോട്ടോഗ്രാഫർ കൂടിയായ വിഷ്ണു 2021 - ൽ ലഡാക്ക് ലക്ഷ്യമിട്ട് യാത്ര തുടങ്ങിയെങ്കിലും കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ തിരിച്ചു പോരേണ്ടി വന്നു. പിന്നീടുള്ള വർഷങ്ങളിൽ അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പിലായിരുന്നു.
രണ്ടുവർഷംകൊണ്ട് കാഷ്മീരിൽ എത്താനാണ് പദ്ധതി. ഇപ്പോഴത്തെ ഭീകരാക്രമണത്തിൽ വേദനയുണ്ടെങ്കിലും യാത്ര മാറ്റിവയ്ക്കുന്നില്ലെന്ന് വിഷ്ണു പറഞ്ഞു. എഴുതിത്തള്ളിയവർക്ക് മുന്നിൽ ത െന്റ ലക്ഷ്യം കാണിച്ചുകൊടുക്കണമെന്ന ആഗ്രഹം കൂടിയുണ്ട് വിഷ്ണുവിന്. അച്ഛൻ തങ്കപ്പ െ ന്റയും അമ്മ ഓമനയുടെയും പിന്തുണയുമുണ്ട് യാത്രയ്ക്ക്.
തൃശൂർ - പാലക്കാട് വഴി തമിഴ്നാട്ടിലൂടെയാണ് യാത്ര. യാത്രയോടൊപ്പം ജില്ലകളിലെ ഡിഫറെന്ന്റ ിറി ഏബിൽഡ് കുട്ടികളെ പാർപ്പിച്ചിട്ടുള്ള സെന്ററുകൾ സന്ദർശിക്കുമെന്നും വിഷ്ണു പറഞ്ഞു.