അഭിഭാഷക കലോത്സവം: കൊല്ലം മുന്നിൽ
1545913
Sunday, April 27, 2025 6:15 AM IST
കൊല്ലം: അഖില കേരള അഭിഭാഷക കലോത്സവത്തിന്റെ രണ്ടാം ദിവസം മത്സരങ്ങൾ സമാപിച്ചപ്പോൾ 41 പോയിന്റുകളുമായി കൊല്ലം ബാർ അസാസിയേഷൻ മുന്നിൽ. 14 പോയിന്റുകളുമായി ആറ്റിങ്ങൽ ബാർ അസോസിയേഷനാണ് രണ്ടാം സ്ഥാനത്ത്.
മൂന്നാം സ്ഥാനത്തുള്ള ചാലക്കുടി ബാർ അസോസിയേഷന് 13 പോയിന്റുകളുണ്ട്. തിരുവനന്തപുരം, പരവൂർ ബാർ അസോസിയേഷനുകൾ 12 പോയിന്റുകളുമായി നാലാം സ്ഥാനത്താണ്.