നടയ്ക്കലിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1546494
Tuesday, April 29, 2025 3:26 AM IST
ചാത്തന്നൂർ : നടയ്ക്കൽ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ക്ലാസ് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് സി. പുഷ്പജൻപിള്ള അധ്യക്ഷനായിരുന്നു. ചാത്തന്നൂർ എക്സൈസ് അസി.ഓഫീസർ അനിൽകുമാർ ക്ലാസെടുത്തു.