അഭിഭാഷക കലോത്സവം ; കൊല്ലം ജേതാക്കൾ
1546490
Tuesday, April 29, 2025 3:26 AM IST
കൊല്ലം : കൊല്ലത്ത് മൂന്ന് ദിവസമായി നടന്നു വരുന്ന അഖില കേരള അഭിഭാഷക കലോത്സവത്തിൽ കൊല്ലം ബാർ അസോസിയേഷൻ ജേതാക്കളായി. സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി എം. നൗഷാദ് എംഎൽഎ ആശംസകൾ നേർന്നു.
കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ എ.കെ. മനോജ്, അഡ്വ.അൻസീന എന്നിവർ പ്രസംഗിച്ചു.
ഏറ്റവും കുടുതൽ പോയിന്റ് ലഭിച്ച കൊല്ലം ബാർ അസോസിയേഷൻ അഡ്വ. വൈക്കം വി.എൻ.നാരായണ പിള്ള സ്മാരക ട്രോഫി ലഭിച്ചു. റണ്ണർ അപ്പ് ആയ ആറ്റിങ്ങൽ ബാർ അസോസിയേഷൻ അഡ്വ.പി.വിജയരാഘവൻ സ്മാരക ട്രോഫി നേടി. ചാലക്കുടി ബാറിലെ അഡ്വ.ശ്രീദേവ് തിലക് കലാപ്രതിഭയും കൊല്ലം ബാറിലെ അഡ്വ. പാർവതി ജയൻ കലാതിലകവുമായി.
തുടർന്ന് കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യുണൽ ജഡ്ജി സുനിതാ വിമൽ ഭരതനാട്യം അവതരിപ്പിച്ചു. കൊല്ലം ബാറിലെ അഭിഭാഷകർ "കൂട്ടില്ലാ കുടുംബം" എന്ന നാടകവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.