പനയ്ക്കറ്റോടില്‍ ദേവീക്ഷേത്ര ഉത്സവത്തിന് തുടക്കമായി
1545912
Sunday, April 27, 2025 6:15 AM IST
ചവറ : തെക്കുംഭാഗം പനയ്ക്കറ്റോടില്‍ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. മേയ് എട്ടുവരെ നടക്കും. ഇന്ന് രാവിലെ ഏഴിന് പൊങ്കാല, 7.15ന് ഭക്തിഗാനാഞ്ജലി,രാത്രി എട്ടിന് സംഗീത മാമാങ്കം. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് താലപ്പൊലി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് കരകളില്‍ ഊരുവലത്ത് നടത്തും.
29ന് രാത്രി 7.30 കഴികെ ക്ഷേത്രം തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തില്‍ എന്‍.നീലകണ്ഠരര് ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. ഒന്‍പതിന് കുചേല വൃത്തം കഥകളി.
30ന് വൈകുന്നേരം അഞ്ചിന് ലക്ഷ ദീപം,രാത്രി ഏഴിന് തിരുവാതിര, 9.30ന് കുചേല വൃത്തം, കിരാതം കഥകളി. മേയ് ഒന്നിന് മൂന്നിന് വാഹന ഘോഷയാത്ര. വൈകുന്നേരം 6.45ന് ഡാന്‍സ് നൈറ്റ്.രണ്ടിന് രാത്രി ഏഴിന് നൃത്ത അരങ്ങേറ്റം, 9.30ന് നളചരിതം രണ്ടാം ദിവസം കഥകളി.മൂന്നിന് വൈകുന്നേരം 5.30ന് വയലിന് ഫ്യൂഷന്‍.രാത്രി 9.30ന് പ്രഹ്ലാദ ചരിതം കഥകളി.
നാലിന് രാവിലെ ഒന്‍പതിന് ഉത്സവബലി.11ന് ഉത്സവബലി ദര്‍ശനം.രാത്രി 12ന് നാടകം.അഞ്ചിന് രാവിലെ ഒന്‍പതിന് ഉത്സവബലി, 11ന് ഉത്സവബലി ദര്‍ശനം. രാത്രി 12.30ന് നാടകം.ആറിന് രാവിലെ ഏഴിന് ഗജ പൂജയും ആനയൂട്ടും.ഒന്‍പതിന് ഉത്സവബലി, 11ന് ഉത്സവബലി ദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിന് പൂരം എഴുന്നള്ളത്ത്,വൈകുന്നേരം 4.30ന് പൂരവും കുടമാറ്റവും.രാത്രി 12.30ന് നാടകം.
ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് കെട്ടുകാഴ്ച.രാത്രി ഒന്നിന് പള്ളിവേട്ട.എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കെട്ടുകാഴ്ച.രാത്രി 7.30ന് ആറാട്ട്.ഒന്നിന് നൃത്ത നാടകം.പുലര്‍ച്ചേ ആറാട്ടെഴുന്നള്ളത്ത്. ഉത്സവ ദിനങ്ങളില്‍ ചമയവിളക്ക് ഘോഷയാത്ര, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് ടി.രാജേന്ദ്രന്‍പിള്ള, സെക്രട്ടറി ബി.രാജേഷ് എന്നിവര്‍ അറിയിച്ചു.