ഇടതുമുന്നണി ദുർഭരണം; പൂതക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബിജെപി ധർണ നടത്തി
1546280
Monday, April 28, 2025 6:25 AM IST
പരവൂർ : ബിജെപി പൂതക്കുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പുതക്കുളം പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. ഇടതുമുന്നണി ദുർഭരണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ബിജെപി നോർത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജു കോട്ടുമൺകോണം അധ്യക്ഷത വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റ് പരവൂർ സുനിൽ, മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ലക്ഷ്മണൻ, ബിജെപി പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ സജീഷ് മാങ്കൂട്ടം, ചിപ്പി ചന്ദ്രൻ, വേക്കുളം രാമൻ, വി. കെ.സുനിൽകുമാർ പഞ്ചായത്ത് മെമ്പർമാരായ ഗീതാ ഉണ്ണി, മഞ്ജുഷന്, സത്യശീലൻ എന്നിവർ പ്രസംഗിച്ചു.