നെല്ലിപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളിന് കൊടിയേറി
1546267
Monday, April 28, 2025 6:04 AM IST
പുനലൂർ: നെല്ലിപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളിന് ഇന്നലെ വി. കുർബാനയ്ക്ക് ശേഷം വികാരി ഹബീബ് ജോസഫ് റമ്പാൻ കൊടിയേറ്റി.
30ന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, 7.30ന് റാസ മുക്കടവ് കുരിശും തൊട്ടിയിൽ നിന്നും തുടങ്ങി നെല്ലിപ്പള്ളി ജംഗ്ഷനിൽ കൂടി പള്ളിയിൽ എത്തി ചേരും. 9.30 ന് ആശിർവാദം മേയ് ഒന്നിന് രാവിലെ 6.30ന് പ്രഭാത നമസ്കാരം തുടർന്ന് 7.30ന് വി. മൂന്നിന്മേൽ കുർബാന സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. 9.30ന് റാസ കുരിശും തൊട്ടി വരെ. 10ന് ആശിർവാദം നേർച്ചവിളമ്പ്.
പെരുന്നാളിൽ പത്തനാപുരം മൗണ്ട് താബോർ ദയറായിലെ റമ്പാച്ചന്മാരുടെയും വൈദികരുടെയും മറ്റു സമീപ ഇടവകകളിലെ വികാരിമാരുടെയും നേതൃത്വത്തിൽ നടക്കുമെന്ന് വികാരി ഹബീബ് ജോസഫ് റമ്പാൻ അറിയിച്ചു.