വന്യജീവികളുടെ ആക്രമണത്തിനിരയാകുന്ന കര്ഷകന് നഷ്്ടപരിഹാരം നല്‍കണം: ഭാരതീയ കിസാൻ സംഘ്
1545916
Sunday, April 27, 2025 6:20 AM IST
കൊട്ടാരക്കര : വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കര്‍ഷര്‍ക്കും കൃഷിനാശം ഉണ്ടാകുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകാൻ സർക്കാരുകൾ തയാറാകണമെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷന്‍ ഡോ.അനില്‍ വൈദ്യമംഗലം ആവശ്യപ്പെട്ടു.
കിസാന്‍ സംഘ് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന കാര്‍ഷിക നവോഥാന യാത്രയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്ന കർഷകന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും വിളനഷ്ടപരിഹാര തുകയും നല്‍കണമെന്ന് ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാരിന് നിവേദനം നൽകും.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.രതീഷ് ഗോപാല്‍,സംഘടനാ സെക്രട്ടറി പി.മുരളീധരന്,സംസ്ഥാന സെക്രട്ടറി പി.സുകുമാരന്‍,സംസ്ഥാന സമിതി അംഗങ്ങളായ ബാബുക്കുട്ടന് പുലുവീടന്, ഡോ.കരുണന്,വി.ആര്.ശിവരാജന് ഉമ്പര്‍നാട് ,
രവീന്ദ്രന് നായര്‍,രതീഷ് കൂടല്‍ ,വത്സലകുമാരി,സുധാ കൈതാരം, പ്രതിഭ കോഴിക്കോട് സ്വാഗതസംഘം രക്ഷാധികാരി ഏരൂര്‍ മോഹനന് ,ജില്ലാ ജനറല്‍ സെക്രട്ടറി സജീഷ് വടമണ്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ പ്രസംഗിച്ചു.