കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ വ​ച്ച് ഡോ. ​വ​ന്ദ​ന​ദാ​സി​നെ പ്ര​തി സ​ന്ദീ​പ് കു​ത്തു​ന്ന​ത് നേ​രി​ട്ടു ക​ണ്ട​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ വി​ഭാ​ഗം ഒ​ന്നാം സാ​ക്ഷി മു​ഹ​മ്മ​ദ് ഷി​ബി​ന്‍ കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ചു.

കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് മു​മ്പാ​കെ ന​ട​ന്ന ക്രോ​സ് വി​സ്താ​ര​ത്തി​ല്‍ പ്ര​തി​ഭാ​ഗം വാ​ദ​ങ്ങ​ള്‍ ത​ള്ളി​യ ഷി​ബി​ന്‍, പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​മൊ​ഴി​യി​ല്‍ ഉ​റ​ച്ചു​നി​ന്നു. ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പോലീ​സും പ്ര​തി​യും ത​മ്മി​ല്‍ ന​ട​ന്ന പി​ടി​വ​ലി​ക്കി​ട​യി​ല്‍ വ​ന്ദ​ന​യ്ക്ക് അ​ബ​ദ്ധ​ത്തി​ല്‍ കു​ത്തേ​റ്റ​താ​ണെ​ന്നും കു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച​ത് പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ ക​ത്രി​ക അ​ല്ലെ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം വാ​ദ​ത്തെ, മു​ഹ​മ്മ​ദ് ഷി​ബി​ന്‍ നി​ഷേ​ധി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ല്‍ വ​ന്ദ​ന​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭാ​ഗം വാ​ദം ഉ​യ​ര്‍​ത്തി. ഇ​തി​നെ​യും ഷി​ബി​ന്‍ നി​ഷേ​ധി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​തി സ​ന്ദീ​പ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വി​ടെ ചി​കി​ത്സ ന​ൽ​കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും ഷി​ബ​ന്‍ പ​റ​ഞ്ഞു. ക്രോ​സ് വി​സ്താ​രം ഇ​ന്നും തു​ട​രും.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ്ര​താ​പ് ജി. ​പ​ടി​ക്ക​ല്‍, അ​ഭി​ഭാ​ഷ​ക​രാ​യ ശ്രീ​ദേ​വി പ്ര​താ​പ്, ശി​ല്‍​പ ശി​വ​ന്‍, ഹ​രീ​ഷ് കാ​ട്ടൂ​ര്‍ എ​ന്നി​വ​രും പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. ബി.​എ ആ​ളൂ​രും ഹാ​ജ​രാ​യി.