ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണം ഇന്ന്
1545909
Sunday, April 27, 2025 6:15 AM IST
അഞ്ചല്‍ : കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അനുസ്മരണാര്ഥം ഇന്ന് അഞ്ചലില്‍ പ്രത്യേക പ്രാർഥനയും അനുസ്മരണ ചടങ്ങുകളും നടക്കും.
അഞ്ചല്‍ സെന്റ്മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ രാവിലെ എട്ടിന് മാര്‍പാപ്പായ്ക്കുവേണ്ടി വി.കുര്‍ബാനയും അനുസ്മരണ പ്രാർഥനയും നടക്കും. തുടര്‍ന്ന് ആര്‍ഒ ജംഗ്ഷനിലേക്ക് അനുശോചന റാലി നടക്കും.
റാലി തിരികെ ദേവാലയാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ചിത്രത്തിന് മുന്പില് അഞ്ചല്‍ പൗരാവലിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും തിരിതെളിയിക്കലും നടക്കും.
അഞ്ചല്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയ്ക്കുവേണ്ടി പുതുതായി നിര്‍മിക്കുന്ന ദേവാലയത്തിന്റെ അടിസ്ഥാനശില ആശീര്‍വദിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.