കല്ലടയാറ് കടന്ന് ആനക്കൂട്ടം വീണ്ടും ജനവാസ മേഖലയിൽ
1545651
Saturday, April 26, 2025 6:25 AM IST
കുളത്തൂപ്പുഴ :ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി കൃഷി നാശം വരുത്തി. വാഴ,കമുക്, തെങ്ങ് ,പ്ലാവ്, ഉൾപ്പെടെ നശിപ്പിച്ചിട്ടാണ് ആനക്കൂട്ടം മടങ്ങിയത് .പുലർച്ചെ കർഷകർ കൃഷി സ്ഥലത്ത് എത്തിയപ്പോഴാണ് കൃഷിയിടങ്ങൾ ആനക്കൂട്ടം നശിപ്പിച്ച നിലയിൽ കണ്ടത്. ഉടനെ അഞ്ചൽ റേഞ്ചിൽ പെട്ട കളംകുന്ന്സെക്ഷൻ വനപാലകരെ അറിയിക്കുകയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉല്ലാസ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീകുമാർ ,രമ്യ ,റിസർവ് ഫോറസ്റ്റ് വാച്ചർമാരായ അനൂപ് ഭാസ്കർ,ജയശ്രീ ,എന്നിവർ എത്തുകയും കർഷകർക്കുണ്ടായ നാശങ്ങൾ കണക്കെടുക്കുകയും ചെയ്തു.
വന്യജീവി ജനവാസ മേഖലയിൽ ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് ഇതിനു വേണ്ട നഷ്ടപരിഹാര നടപടികൾ സ്വീകരിക്കുമെന്നും സൗരോജ്ജ വേലികൾ സാധിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജിത് കുമാർ ജനങ്ങൾക്ക് ഉറപ്പു നൽകി. ഈ പ്രദേശത്തിന് തൊട്ടു മുകളിൽ കൂടിയാണ് അന്തർ സംസ്ഥാനപാതയായ തിരുവനന്തപുരം തെങ്കാശി റോഡിൽ കൂടി അനേക വാഹനങ്ങൾ കടന്നുപോകുന്നത് .
വന്യമൃഗങ്ങളായ ആനയെയും കാട്ടുപോത്തിനെയും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ അപകടങ്ങൾ ഈ പ്രദേശങ്ങളിൽ സംഭവിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു . രാത്രികാലങ്ങളിൽ ഈ പ്രദേശത്തോടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇവിടത്തെ താമസക്കാർ മുന്നറിയിപ്പ് നൽകുകയാണ്.