കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
1545885
Sunday, April 27, 2025 6:04 AM IST
പൂന്തുറ: വീട്ടില്‍ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന കാഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
പരുത്തിക്കുഴി അല്ബസ്നയില് മുഹമ്മദ് അനസ് (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.2 കിലോ ഗ്രാം കഞ്ചാവും 650 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോ ടെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണു കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്.
തിരുവനന്തപുരം എക്സൈസ് റേഞ്ച് സിഐ റജിലാലിന് ലഭിച്ച വിവരന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.