ലഹരിക്കെതിരേ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
1545904
Sunday, April 27, 2025 6:15 AM IST
ചവറ : കെപിഎസ്ടിഎ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന ‘കാവൽ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി അധ്യാപകരുടെ സൗഹ്യദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ .വിഷ്ണു സുനിൽ പന്തളം മത്സരം ഉദ്ഘാടനം ചെയ്തു . ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷത വഹിച്ചു.