ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്: മന്ത്രി ജെ. ചിഞ്ചുറാണി
1545881
Sunday, April 27, 2025 6:04 AM IST
കൊല്ലം : ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണവകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായി ആചരിക്കുന്ന ലോക വെറ്ററിനറി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സൈബര്‍ സംവിധാനംവഴി മൃഗചികിത്സ ഏകോപിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ മൃഗാശുപത്രികളും ആധുനികവത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിചേർത്തു.
ഡോ.വി.കെ.പി .മോഹനന് കുമാര്‍, ഡോ.എം.കെ .പ്രദീപ്കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.സി രെജില്‍, ഡോ. കെ.ആര്. ബിനു പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, റവന്യൂ, വനം, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.