ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നവരുടെ പേരിൽ നടപടിയെടുക്കുന്നതുവരെ നിയമപോരാട്ടം തുടരും: ജി.ജയപ്രകാശ്
1545883
Sunday, April 27, 2025 6:04 AM IST
പുനലൂർ: ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് തൂക്കുപാലത്തിൽ ലൈറ്റ് ഇടുന്നതിന് നഗരസഭയുടെ പേരിൽ വ്യാജമായി അക്കൗണ്ട് ആരംഭിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത വിഷയത്തിൽ പണം തിരിച്ചടയ്ക്കണമെന്ന് ഓംബുഡ്സ്മാന്റെ വിധി സ്വാഗതാർഹമാണെങ്കിലും കട്ട മുതൽ തിരിച്ചു നൽകിയാൽ മറ്റു ശിക്ഷകൾ ഒന്നും വേണ്ട എന്ന് തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് തെറ്റാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് അഭിപ്രായപ്പെട്ടു.
ഈ സംഭവത്തിൽ കുറ്റങ്ങൾ പലതാണ്. പണം തട്ടിയെടുത്തു എന്നതിനപ്പുറത്ത് ഇതിനാവശ്യമായി നഗരസഭയിലെ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു നൽകിയതും ഗുരുതരമായി കാണേണ്ടതാണ്.
ഇല്ലാത്ത തീരുമാനം കൗൺസിൽ മിനിട്ട്സില്‍ എഴുതി ചേർക്കുന്നതിനും കാനറാ ബാങ്ക് നൽകിയ തുക മരാമത്ത് ചെയർമാന്റെ അക്കൗണ്ടിൽ നൽകാനായി കത്ത് നല്‍കുകയും ചെയ്ത സെക്രട്ടറിയുടെ നടപടിയും ഗുരുതരമായി കാണേണ്ട കാര്യമാണെന്ന് ജി.ജയപ്രകാശ് പറഞ്ഞു.