ലഹരിവിരുദ്ധ സന്ദേശം നൽകി
1545906
Sunday, April 27, 2025 6:15 AM IST
കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ വ്യാപാരഭവനിൽ ലഹരിവിരുദ്ധ സന്ദേശവും സർവീസിൽ നിന്നും വിരമിക്കുന്ന ജനമൈത്രി സബ് ഇൻസ്പെക്്ടർ വാസുദേവൻ പിള്ളക്ക് ആദരവും പുതുതായി ജനമൈത്രി പോലീസായി ചാർജെടുത്ത ശ്യം കൃഷ്ണന് സ്വീകരണവും നൽകി.
എസ്എച്ച്ഒ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്്ടർ അനീസ് ലഹരി വിരുദ്ധ സന്ദേശം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് സി.എസ്.മോഹൻദാസ് അധ്യക്ഷത വഹിച്ചു.