ശ്രീനാരായണ ധർമ മീമാംസാ പരിഷത്ത് ഇന്നു കുണ്ടറയിൽ
1545654
Saturday, April 26, 2025 6:25 AM IST
കൊല്ലം: ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ് ശിവഗിരിമഠം ഗുരുധർമ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ധർമ മീമാംസാ പരിഷത്ത് ഇന്ന് കുണ്ടറ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് ദാർശനിക സമ്മേളനം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ആചാര്യ പ്രഭാഷണം നടത്തും. ഡോ. സി.എൻ. സോമരാജൻ, ജി. പദ്മാകരൻ, എം.എച്ച്.റഹിം, നെടുങ്ങോലം രഘു തുടങ്ങിയവരെ ആദരിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് സംഘടനാ സമ്മേളനം ഗുരുധർമ പ്രചാരണ സഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്യും.
ധർമവ്രത സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. കെ. ടി. സുകുമാരൻ മുഖ്യപ്രഭാഷണം നിർവഹിക്കും.