നിധി ആപ്കെ നികത് അദാലത്ത് 28ന്
1544768
Wednesday, April 23, 2025 6:26 AM IST
കൊല്ലം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കൊല്ലം മേഖലാ കാര്യാലയ ആഭിമുഖ്യത്തിൽ നിധി ആപ്കെ നികത് അദാലത്ത് 28 രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കൊല്ലം സാവിത്രി ഹാൾ, പബ്ലിക് ലൈബ്രറിയിലെ നടത്തും. പരാതി പരിഹരിക്കൽ, പി എഫിൽ പുതുതായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കുള്ള നിർദേശങ്ങൾ, ഇ പി എഫ് ഒ യുടെ പുതിയ പദ്ധതികൾ എന്നിവ വിശദീകരിക്കും.