പ്രവർത്തക യോഗം വിലയിരുത്തി
1544767
Wednesday, April 23, 2025 6:26 AM IST
കൊല്ലം :സാഹിത്യവും സാംസ്കാരിക പ്രവർത്തനവും സവർണ വിഭാഗത്തിന്റെതാണെന്ന ചിന്താഗതിക്ക് മാറ്റമുണ്ടാകാത്തോളം രാജ്യപുരോഗതി കൈവരിക്കാൻ കഴിയില്ലെന്ന് ഡോ. ബി ആർ .അംബേദ്കർ സ്റ്റഡി സെന്റർ പ്രവർത്തക യോഗം വിലയിരുത്തി.
രാഷ്ട്രീയ നേതാക്കന്മാർ സാംസ്കാരിക പ്രവർത്തകർ സാഹിത്യകാരന്മാർ പലരുടെയും വിചാരം രാജ്യത്തിന്റെ സാഹിത്യസൃഷ്ടിയും സാംസ്കാരിക സൃഷ്ടിയും സവർണ വിഭാഗങ്ങളിൽ നിന്നുണ്ടായതാണെന്നുള്ള ചിന്ത യാഥാർഥ്യം മനസിലാക്കാതെയാണ്.ഇതിഹാസ ഗ്രന്ഥങ്ങളായ രാമായണവും മഹാഭാരതവും രചിച്ചത് വാല്മീകിയും വേദവ്യാസനും ആണ്. അവർ ഏത് വിഭാഗത്തിൽ പെട്ടവരാണ് എന്ന് ചിന്തിക്കണം.
രാജ്യത്തെ സാംസ്കാരിക പൈതൃകങ്ങൾ ദ്രാവിഡ കാലഘട്ടത്തിലുള്ളതാണ്. ലോകം കണ്ട ഏറ്റവും ഉന്നത ശ്രേഷ്ഠൻ ഡോ. ബി .ആർ .അംബേദ്കറാണ് ഇന്ത്യൻ ഭരണഘടന രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ദലിത് സാഹിത്യത്തെയും ദലിത് സാമൂഹിക സാംസ്കാരിക പ്രവർത്തകരേയും മാറ്റി നിർത്താനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ പൊതു സമൂഹം തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.ഡോ.ബി.ആർ അംബേദ്കർ സ്റ്റഡി സെന്റർ പ്രസിഡന്റ്ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു.