പരിശുദ്ധ ഫ്രാൻസിസ് പാപ്പാ പ്രത്യാശയുടെ തീർഥാടകൻ: ബിഷപ് സെൽവിസ്റ്റർ പൊ ന്നുമുത്തൻ
1545648
Saturday, April 26, 2025 6:25 AM IST
പുനലൂർ: ആഗോള കത്തോലിക്ക തിരുസഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പായുടെ ആത്മശാന്തിക്കായുള്ള ദിവ്യബലി പുനലൂർ സെന്റ് മേരിസ് കത്തീഡ്രൽ ദേവാലയത്തിൽ പുനലൂർ രൂപത മെത്രാൻ സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു.
ഈ ഭൂമിയിൽ മനുഷ്യൻ പ്രത്യാശയുടെ തീർഥാടകരാണെന്നും പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലെന്നും ഫ്രാൻസിസ് പാപ്പായുടെ വിയോഗം ദുഃഖം ആണെങ്കിലും അദ്ദേഹത്തിന്റെ ജീവിതം പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണെന്ന് അനുസ്മരണ സന്ദേശത്തിൽ ബിഷപ്ഓർമപ്പെടുത്തി.ഫാ. ക്രിസ്റ്റി ജോസഫ് ആമുഖ അനുസ്മരണ പ്രഭാഷണം നടത്തി.
വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വാസ്, മോൺ.ജോസഫ് റോയി, രൂപത ചാൻസിലർ റവ.ഡോ.റോയി ബി.സിംസൺ എന്നിവർ സഹകാർമികരായിരുന്നു.ഫാ. ജോൺസൺ ജോസഫ്, ഫാ. വിപിൻ മാർട്ടിൻ എന്നിവർ ദിവ്യബലിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.