കുരീപ്പുഴ ശ്രീകുമാർ സാഹിത്യോത്സവവും സാംബശിവൻ അനുസ്മരണവും സംഘടിപ്പിച്ചു
1545348
Friday, April 25, 2025 6:23 AM IST
കൊല്ലം : കൊല്ലം കോർപറേഷന്റെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവം സർഗധാര 2025 ന്റെ ഉദ്ഘാടനവും സാംബശിവൻ അനുസ്മരണവും കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു.
ചിന്നക്കടയിലെ സാംബശിവൻ സ്ക്വയറിൽ നടന്ന പരിപാടിയിൽ മേയർ ഹണി ബെഞ്ചമിൻ അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ എസ്. ജയൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗീതകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സജീവ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പവിത്ര, നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാ കൃഷ്ണൻ,
മരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ, നികുതി അപ്പീൽ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.കെ.സവാദ്, വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സവിതാദേവി, മുൻമേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർമാരായ ജോർജ് ഡി. കാട്ടിൽ, ടി.ജി.ഗിരീഷ്, കോർപറേഷൻ സെക്രട്ടറി ഡി.സാജു തുടങ്ങിയവർ പങ്കെടുത്തു. വസന്തകുമാർ സാംബശിവൻ 'റാണി' കഥാപ്രസംഗം അവതരിപ്പിച്ചു.