നക്ഷത്രസത്ര ഇഷ്ടിയാഗം ഇന്നു മുതൽ
1545339
Friday, April 25, 2025 6:19 AM IST
കൊല്ലം: ശ്രീരാമചന്ദ്ര വൈദിക പീഠത്തിന്റെ ആഭിമുഖ്യത്തിലുള്ള നക്ഷത്ര സത്ര ഇഷ്ടിയാഗം ഇന്നു മുതൽ മേയ് മൂന്നുവരെ വടക്കേവിള വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിൽ നടക്കും.
ഇതിന്റെ ഭാഗമായി കീർത്തനാലാപന സദസ്, നാമജപ ഘോഷയാത്ര, യാഗാശ്വ പ്രദക്ഷിണം, ആധ്യാത്മിക സാംസ്കാരിക കലാപരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ നടക്കും.
പത്രസമ്മേളനത്തിൽ ശ്രീ രാമചന്ദ്ര വൈദിക പീഠം ജനറൽ സെക്രട്ടറി സുജിത് സുകുമാരൻ, മുടപ്പിലാപ്പിള്ളി വാസുദേവ സോമയാജിപ്പാട് എന്നിവർ പങ്കെടുത്തു.