വാര്‍ഷികാഘോഷങ്ങളുടെ മറവില്‍ പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു : എം.എം.നസീര്‍
1545338
Friday, April 25, 2025 6:19 AM IST
അഞ്ചല്‍ : ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളെ മറയാക്കി പിണറായി വിജയനും സംഘവും നടത്തുന്നത് കോടികളുടെ ധൂര്‍ത്തൂം അഴിമതിയുമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.എം.നസീര്‍.
അലയമണ്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവർധന നിയന്ത്രിക്കുക, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ചണ്ണപ്പേട്ടയില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എം.നസീര്‍.
യോഗത്തില്‍ വാര്‍ഡ് പ്രസിഡന്റുര്ക്ക് ജില്ല കോണ്‍ഗ്രസ് നേതൃത്വം തയാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം.സാദിക് അധ്യക്ഷത വഹിച്ചു. ഏരൂർ സുഭാഷ്, കെ.ജി.സാബു, ചാർലി കോലത്ത്, എച്ച്.സുനിൽ ദത്ത്, ജേക്കബ് മാത്യു, സജീനഷിബു, ബിനു സി. ചാക്കോ, ഡോ.നദിയ എസ്. ജലീൽ എന്നിവര്‍ പ്രസംഗിച്ചു.