ചട്ടമ്പി സ്വാമി സമാധി വാര്‍ഷികവും പന്മന ആശ്രമ തീര്‍ഥാടനവും നാളെ മുതല്‍
1545334
Friday, April 25, 2025 6:09 AM IST
ചവറ : ചട്ടമ്പിസ്വാമിയുടെ സമാധി വാര്‍ഷികവും പന്മന ആശ്രമ തീര്‍ഥാടനവും നാളെ മുതല്‍ 29 വരെ നടക്കുമെന്ന് ആശ്രമ മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീര്‍ഥ പാദര്‍, ജനറല്‍ സെക്രട്ടറി എ.ആര്.ഗിരീഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
നാളെ പന്മന ആശ്രമ സ്ഥാപകന്‍ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ അനുസ്മരണ ദിനം നടത്തും. രാവിലെ 10.30 ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. ആശ്രമ മഠാധിപതി സ്വാമി കൃഷ്ണ മയാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷനാകും. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി മുഖ്യാതിഥിയാകും. എന്‍. കെ .പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും.
കുമ്പളത്തിന്റെ കര്‍മ പഥങ്ങള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരന് ഡോ. എസ്. രമേശ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഓട്ടന്‍ തുള്ളല്‍. രാത്രി ഏഴിന് ആനന്ദ സംഗീതം. 27ന് നിര്‍മലാനന്ദ ഗിരി അനുസ്മരണ ദിനം ശാസ്ത്ര സാങ്കേതിക സംഗമമായി നടത്തും. രാവിലെ 10ന് സുജിത് വിജയന്‍പിള്ള എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കേരള അക്കാദമി ഓഫ് സയന്‍സസ് പ്രസിഡന്റ് പ്രഫ. ഡോ.ജി.എം. നായര്‍ അധ്യക്ഷനാവും. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.സി.നായര്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ.എസ്. നസീബ്, ചവറ സര്‍ക്കാര്‍ കോളജ് സുവോളജി മേധാവി ഡോ. രശ്മി വിജയന്, രജനി വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
28ന് ആശ്രമം മുന്‍ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ അനുസ്മരണദിനം യുവജന സമ്മേളനമായി നടത്തും. രാവിലെ 10.30ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ അധ്യക്ഷനാകും.
വര്‍ധിച്ചു വരുന്ന അധാര്‍മികത, യുവജനങ്ങളും രാഷ്ട്രീയ നിര്‍മിതിയും എന്ന വിഷയത്തില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന് നായര്‍, പ്രഫ. ബി. കാര്ത്തികേയന് എന്നിവര്‍ പ്രസംഗിക്കും .വൈകുന്നേരം 6.30 ന് ഭരണി നക്ഷത്ര വിശേഷാല്‍ പൂജകള്‍. രാത്രി ഏഴിന് തോല്‍പ്പാവക്കൂത്ത്.29ന് ചട്ടമ്പി സ്വാമി സമാധി വാര്‍ഷിക ദിനം നടക്കും.
രാവിലെ ഒന്‍പതിന് തീര്‍ഥപാദ പരമ്പരയിലെ ആചാര്യന് പ്രജ്ഞാനാനന്ദ തീര്‍ഥ പാദര്‍ ദീപം തെളിയിക്കും. രാവിലെ 10.30 ന് മഹാ സമാധി സമ്മേളനം ദക്ഷിണേന്ത്യയിലെ ആദ്യത്തെ മഹാമണ്ഡലേശ്വര്‍ ആനന്ദ വനം ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും. ആശ്രമ മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീര്‍ഥപാദര്‍ വിദ്യാധിരാജ സന്ദേശം നല്‍കും.
അധ്യാത്മാനന്ദ സരസ്വതി സ്വാമി, വേദാമൃതാനന്ദ പുരി സ്വാമി, ബോധേന്ദ്ര തീര്‍ഥ സ്വാമി, വിജയാനന്ദ സരസ്വതി ദേവി എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30 ന് മഹാ സമാധി ദിവ്യജ്യോതിരാനയനം പന്മന മനയില്‍ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്തെ സമാധി സ്മാരക മണ്ഡപത്തില്‍ നിന്നും സമാധി പീഠത്തിലേക്ക് പ്രയാണം നടത്തും.
തുടര്‍ന്ന് സമാധി പീഠത്തില്‍ ജ്യോതി സമര്‍പ്പണം, കളഭാഭിഷേകം, പുഷ്പാഭിഷേകം. രാത്രി ഏഴിന് തോരണ യുദ്ധം കഥകളി എന്നിവയാണ് പരിപാടി.