പോഷന്‍ പക്വാഡ ജില്ലാതല സമാപന സമ്മേളനം
1545328
Friday, April 25, 2025 6:09 AM IST
കൊല്ലം : പോഷന്‍ പക്വാഡ-2025 ജില്ലാതല സമാപന സമ്മേളനം ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പോഷൻ അഭിയാന് പദ്ധതിയുടെ ഭാഗമായി എട്ട് മുതല്‍ 22 വരെ നടന്ന കാന്പയിന് അങ്കണവാടി, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് തലങ്ങളില്‍ ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു.
ചെറുധാന്യങ്ങള്‍, പോഷകനിലവാരമുള്ള ഭക്ഷണ ശൈലി തുടങ്ങിയവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന കാമ്പയിന് സമാപനത്തോടനുബന്ധിച്ചു പോഷകാഹാര പ്രദര്‍ശനം, പോസ്റ്റര്‍ കാമ്പയിന്, ഗര്‍ഭിണികള്‍, മൂലയൂട്ടുന്ന അമ്മമാര്‍, അഞ്ച് വയസ് വരെയുള്ള കുട്ടികള്‍, പോഷക അപര്യാപ്തതയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു.
ചാത്തന്നൂര്‍ ശ്രീഭൂതനാഥ ക്ഷേത്രം മുതല്‍ ഇത്തിക്കര ബ്ലോക്ക് വരെ റാലിയും സംഘടിപ്പിച്ചു.
ഇത്തിക്കര ബ്ലോക്ക് ഐസിഡിഎസില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സദാനന്ദന് പിള്ള, ജില്ലാ ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ആര് .നിഷ നായര്‍, പി.ആര്. കവിത തുടങ്ങിയവര്‍ പങ്കെടുത്തു.