ക്ഷേത്ര വിഗ്രഹത്തില്‍ നിന്നും സ്വര്‍ണതാലി മോഷ്ടിച്ച പൂജാരി പിടിയില്‍
1544763
Wednesday, April 23, 2025 6:26 AM IST
കൊല്ലം :ക്ഷേത്ര വിഗ്രഹത്തില്‍ നിന്നും സ്വര്‍ണതാലി മോഷ്ടിച്ചെടുത്ത പൂജാരി പോലീസ് പിടിയിലായി. ഉമയനല്ലൂര്‍, സുധാമണിയാലയം വീട്ടില്‍ സുദര്ശനന് മകന് ഉണ്ണി എന്ന ശ്രീഹരി (23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒന്‍പതിന് പാട്ടിയഴികം ശ്രീഭദ്ര ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം പൂജാരി അവധിയില്‍ ആയതിനാല്‍ പകരക്കാരനായി എത്തിയ ഇയാള്‍, പൂജ കഴിഞ്ഞ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രണ്ട് ഗ്രാമോളം വരുന്ന സ്വര്‍ണതാലി മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.
മോഷണം ശ്രദ്ധയില്‍പ്പെട്ട ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.
ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ജയേഷ്, സിദ്ദീഖ്, സിപിഒ മാരായ രജിത്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.