ഫ്രാൻസിസ് മാർപാപ്പ അനുസ്മരണവും കരിന്തോട്ടുവാ സെന്റ്മേരീസ് പള്ളി മൂറോൻ കൂദാശയും
1545329
Friday, April 25, 2025 6:09 AM IST
കരിന്തോട്ടുവാ : മലങ്കര കത്തോലിക്കാ സഭ പുതുതായി നിർമിച്ചിരിക്കുന്ന കരിന്തോട്ടുവാ സെന്റ്മേരീസ്പള്ളി മൂറോൻ കൂദാശകർമം ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണാർഥം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പുത്തൂർ രൂപതാ അധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ്,
തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.മാത്യൂസ് മാർ പോളി കാർപ്പസ്, മാർത്തോമ സഭ അടൂർ ഭദ്രാസനം എപ്പിസ്കോപ് മാത്യൂസ് മാർ സെറാഫിം എന്നിവർ ചേർന്ന് നിർവഹിക്കും.
കാലം ചെയ്ത ബെനഡിക്ട് മാർ ഗ്രിഗോറിയസ് 1962-ൽ സ്ഥാപിച്ച ഈ പള്ളിയ്ക്ക് അംഗീകാരം നൽകിയത് പോൾ ആറാമൻ മാർപാപ്പയായിരുന്നു.
ആറു പതിറ്റാണ്ടിനിപ്പുറം കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹാശിസുകളും പ്രാർഥനകളും നിറഞ്ഞുനിൽക്കുന്ന പുണ്യ മുഹൂർത്തത്തിൽ കരിന്തോട്ടുവാ സെന്റ് മേരീസ് പള്ളി മൂറോൻ കൂദാശ ചെയ്തു ഇന്ന് ദേശത്തിനായി സമർപ്പിക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി, കോവൂർ കുഞ്ഞുമോൻഎംഎൽഎ , മത മേലധ്യക്ഷൻമാർ, വിവിധ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.