സിവിൽ സർവീസ് ജേതാവിനെ മന്ത്രി കെ.എൻ.ബാലഗോപാൽ അനുമോദിച്ചു
1545336
Friday, April 25, 2025 6:19 AM IST
കൊട്ടാരക്കര : സിവിൽ സർവീസ് പരീക്ഷയിൽ 47-ാം റാങ്ക് നേടിയ വയയ്ക്കൽ സ്വസ്തിയിൽ ജി.പി.നന്ദനയെ മന്ത്രി കെ.എൻ.ബാലഗോപാൽ വീട്ടിലെത്തി അനുമോദിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു, സിപി എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ.ജോൺസൻ, വാളകം ലോക്കൽ സെക്രട്ടറി കെ.പ്രതാപ്കുമാർ, നെടുവത്തൂർ ഏരിയ കമ്മിറ്റിയംഗം എൽ.ബാലഗോപാൽ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബെൻസി റെജി,
പഞ്ചായത്തംഗം പ്രിയ ആസ്തികൻ, ഉമ്മന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ദേവരാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി.മുരളീധരൻ പിളള, സിപി എം ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.പ്രമോദ്, ഒ.നൗഷാദ്, ഷംസുദീൻ, ജി.രതീഷ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 2024-ൽ രണ്ടാമത്തെ ശ്രമത്തിലാണ് നന്ദന ഈ നേട്ടം കൈവരിച്ചത്.