പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി തുടങ്ങി
1545337
Friday, April 25, 2025 6:19 AM IST
കൊല്ലം :പറവകൾക്ക് തണ്ണീർക്കുടം ഒരുക്കി കൊല്ലം വിമല ഹൃദയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ.
കൊടുംവേനലിൽ പക്ഷികൾക്ക് ദാഹം അകറ്റാൻ കൊല്ലം ആശ്രമം മൈതാനിയിൽ നടന്ന പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ദേവിദാസ് നിർവഹിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വിനോദ്, അഞ്ചാലുംമൂട് ഇൻസ്പെക്ടർ ആർ.ജയകുമാർ, കൊല്ലം കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം .സജീവ്, ബിജോയ്, സിപിഒ പ്രമീള എന്നിവർ പങ്കെടുത്തു.