കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടർക്കെതിരേ കേസെടുത്തു
1544766
Wednesday, April 23, 2025 6:26 AM IST
കൊല്ലം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്തു.
ഈസ്റ്റർ ദിനത്തിൽ സാമുദായിക ഭിന്നത സൃഷ്ടിക്കുവാൻ കൊല്ലം ഡിപ്പോയിലെ കെഎസ്ആർടിസി ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ അനിൽ വി ആർ ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ചിത്രങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ട് ലോക്സഭാ സ്പീക്കർക്കും കേന്ദ്ര ആഭ്യന്തരവകുപ്പിനും ഉൾപ്പെടെ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ്പ്രണവ് താമരക്കുളം നൽകിയ പരാതിയിന്‍ മേൽ ആയിരുന്നു പോലീസ് കേസ് എടുത്തത്.