കൊ​ല്ലം : ജി​ല്ല​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 18 നും 55 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള തൊ​ഴി​ല്‍ ര​ഹി​ത​രാ​യ വ​നി​ത​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് നാ​ല് വ​ര്‍​ഷ​ത്തേ​ക്ക് എ​ട്ട് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും പി​ന്നാ​ക്ക വി​ഭാ​ഗം, പൊ​തു​വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് എ​ട്ട് ശ​ത​മാ​നം പ​ലി​ശ​യ്ക്കും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് ആ​റ് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും വ​സ്തു / ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ വാ​യ്പ അ​നു​വ​ദി​ക്കും.

www.kswdc.org ല്‍ ​നി​ന്നും അ​പേ​ക്ഷ ഫോം ​ല​ഭി​ക്കും. അ​നു​ബ​ന്ധ​രേ​ഖ​ക​ള്‍ സ​ഹി​തം വ​നി​ത വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍, ജി​ല്ലാ ഓ​ഫീ​സ്, ര​ണ്ടാം നി​ല, എ​ന്‍.​ത​ങ്ക​പ്പ​ന്‍ മെ​മ്മോ​റി​യ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, ക്ലോ​ക്ക് ട​വ​റി​നു സ​മീ​പം, ചി​ന്ന​ക്ക​ട, കൊ​ല്ലം 691001 വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 9188606806.