പഴയേരൂർ മലങ്കര കത്തോലിക്ക പള്ളിയിൽ തിരുനാളും ഇടവക ദിനവും
1545644
Saturday, April 26, 2025 6:18 AM IST
പഴയേരൂർ : സെന്റ്ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളും ഇടവക പെരുന്നാളും 27 മുതൽ മേയ് ഒന്നുവരെ നടത്തും.തിരുനാളിനോട് അനുബന്ധിച്ച് നൊവേന, സന്ധ്യാ നമസ്കാരം,വചന പ്രഘോഷണം,ദിവ്യകാരുണ്യ ആരാധന, ചെമ്പെടുപ്പ് റാസ, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ആഘോഷപൂർവമായ വി. കുർബാന, നേർച്ചവിളമ്പ് എന്നിവയും നടത്തും.
27 ന് രാവിലെ 6.15 ന് പ്രഭാത പ്രാർഥനയും, വി. കുർബാനയും, തിരുനാൾ കോടിയേറ്റും. 28 ന് വൈകുന്നേരം നാലിന് വി. കുമ്പസാരം,അഞ്ചിന് നൊവേന, സന്ധ്യാ പ്രാർഥന, തുടർന്ന് വി. കുർബാന.29 മുതൽ മേയ് ഒന്നു വരെ വൈകുന്നേരം അഞ്ചിന് നൊവേന, സന്ധ്യാപ്രാർഥന, വി. കുർബാന, വചനപ്രാഘോഷണവും, ദിവ്യകാരുണ്യ ആരാധനയും.
മേയ് രണ്ടിന് വൈകുന്നേരം അഞ്ചിന് നൊവേന,സന്ധ്യാ പ്രാർഥന, വി. കുർബാന, തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം, നേർച്ചവിളമ്പ്. മൂന്നിന് വൈകുന്നേരം അഞ്ചിന് ഏഴംകുളം ഹോളി ഫാമിലി മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ നൊവേന,സന്ധ്യാപ്രാർഥന, വി. കുർബാന, തുടർന്ന് ആഘോഷമായ തിരുനാൾ റാസയും, ചെമ്പെടുപ്പും ഏഴംകുളം പള്ളിയിൽ നിന്ന് ആരംഭിച്ചു പഴയേരൂർ പള്ളിയിൽ എത്തിചേരും.
നാലിന് രാവിലെ എട്ടിന് പ്രഭാതപ്രാർഥന, ആഘോഷമായ വി.കുർബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും,മേജർ അതിരൂപത വികാരി ജനറാൾ റൈറ്റ്. റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ അർപ്പിയ്ക്കും.തുടർന്ന് നേർച്ചവിളമ്പും, കൊടിയിറക്കവുംനടക്കുമെന്ന് വികാരി ഫാ. ഷോജി വെച്ചുർ കരോട്ട്, ട്രസ്റ്റി സാറമ്മചാക്കോ വൈരമൺ, സെക്രട്ടറി എം. കെ. തോമസ് മൂഴിയ്ക്കൽ എന്നിവർ അറിയിച്ചു .