ഫ്രാൻസിസ് മാർപാപ്പ അനുസ്മരണവും വിലാപയാത്രയും നാളെ
1545645
Saturday, April 26, 2025 6:18 AM IST
കൊട്ടാരക്കര: ആഗോള കത്തോലിക്ക സഭയുടെ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണാർഥം നടത്തപ്പെടുന്ന വിലാപയാത്രയും അനുസ്മരണ സമ്മേളനവും പരിസരപ്രദേശങ്ങളിലേയും വിവിധ കത്തോലിക്ക ഇടവകകളുടെ യും നേതൃത്വത്തിൽ 27ന് വൈകുന്നേരം നടക്കും.
നാലിന് സെന്റ് മൈക്കിൾസ് കത്തോലിക്ക പളളി അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന വിലാപ യാത്ര പുലമൺ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽസമാപിക്കും. അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനം ഓർത്തഡോക്സ് സഭയുടെ അടൂർ -കടന്പനാട് ഭദ്രാസനാധ്യക്ഷൻ സഖറിയാസ് മാർഅപ്രേം മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.
മലങ്കര മാർത്തോമ സുറിയാനി സഭയുടെ കൊട്ടാരക്കര -പുനലൂർ ഭദ്രസനാധ്യക്ഷൻ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തും. ഗീവർഗീസ് നെടിയത്ത് റന്പാന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി,അഡ്വ.ഉണ്ണികൃഷ്ണൻ മേനോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
പരിപാടികൾക്ക് ജയിംസ് പാറവിള കോർ എപ്പിസ്കോപ്പ ,ഫാ.ഗീവർഗീസ് എഴിയത്ത്,ഫാ.വിനീത്,ഫാ.ജോൺസൺ,ഫാ.ജോർജ് ഭട്ടശേരിൽ ജോസഫ് ജോൺ തച്ചിരഴികത്ത്, മാത്തുക്കുട്ടി തെക്കേടത്ത് എന്നിവർ നേതൃത്വം നൽകും.