കൊല്ലം മേഖല റെയിൽവേ വികസനത്തിന് നിർദേശങ്ങളുമായി കൊടിക്കുന്നിൽ
1545638
Saturday, April 26, 2025 6:18 AM IST
കൊല്ലം: റെയിൽവേ കൊല്ലം മേഖലയുടെ ഇൻഫ്രാസ്ട്രക്ചറും റീജിയണൽ കണക്റ്റിവിറ്റിയും വർധിപ്പിക്കാൻ നിർദേശ ങ്ങളുമായ കൊടിക്കുന്നിൽ സുരേഷ് എംപി. മധുര റെയിൽവേ ഡിവിഷൻ ജനറൽ മാനേജരുമായി നടത്തിയ യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി വിവിധ ആവശ്യങ്ങൾ ആണ് ഉന്നയിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പുതിയ ട്രെയിൻ സർവീസുകൾ, സ്റ്റേഷൻ നവീകരണങ്ങൾ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ തുട ങ്ങിയവ ഡവിഷണൽ മാനേ ജരുടെ ശ്രദ്ധയിൽപ്പെടുത്തി.
കൊല്ലം-പുനലൂർ ഇരട്ടിപ്പിക്കൽ പദ്ധതി (ഘട്ടം ഒന്ന്) പുനരുജ്ജീവിപ്പിക്കേണ്ടതി െ ന്റ അടിയന്തര ആവശ്യവും അദ്ദേഹം ആവർത്തിച്ചു. കൊല്ലത്ത് നിന്ന് മധുര വഴി ബാംഗ്ലൂർ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാൻ അദ്ദേഹം നിർദേശിച്ചു.
മധുരയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ പുനലൂർ വഴി പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കണം. ചെങ്കോട്ട-ചെന്നൈ സെൻട്രൽ എക്സ്പ്രസ് തിരുവനന്തപുരം നോർത്തിലേക്ക് ദിവസേന നീട്ടുന്നതും താംബരം-ചെങ്കോട്ട എക്സ്പ്രസ് ത്രിവാര ഷെഡ്യൂളിൽ തിരുവനന്തപുരം നോർത്തിലേക്കും ചെങ്കോട്ട-മയിലാടുതുറൈ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് പ്രതിദിന സർവീസായി നീട്ടുന്നതും പരിഗണിക്കണം.
തീരദേശ, തീർഥാടന ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മധുര-രാമേശ്വരം പാസഞ്ചർ ദിവസവും കൊല്ലത്തേക്ക് നീട്ടാനും അദ്ദേഹം ശിപാർശ ചെയ്തു. ജില്ലയ്ക്കുള്ളിലെ ഗതാഗതം സുഗമമാക്കുന്നതിന് കൊല്ലം-പുനലൂർ സർക്കുലർ സർവീസ്, വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമായി കൊല്ലം-തിരുച്ചെന്തൂർ മെമു, വ്യാവസായിക മേഖലകളിലേക്കുള്ള പ്രവേശനം ശക്തിപ്പെടുത്തുന്നതിനായി പുനലൂർ, മധുര, പഴനി വഴി കൊല്ലം-കോയമ്പത്തൂർ അല്ലെങ്കിൽ പോടന്നൂർ എക്സ്പ്രസ് സർവീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൊല്ലം-നാഗപട്ടണം-നാഗൂർ പ്രതിദിന സർവീസ് ആരംഭിക്കുക, കൊല്ലം-മധുര-എസ്എംവിടി ബാംഗ്ലൂർ എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസി െ ന്റ ഫ്രീക്വൻസി പ്രതിദിന സർവീസായി വർധിപ്പിക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.പ്രാദേശിക യാത്രക്കാരുടെ ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പുലമൺ (കൊട്ടാരക്കര ടൗൺ), കുരി എന്നിവിടങ്ങളിൽ പുതിയ ഹാൾട്ട് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം റെയിൽവേ അധികൃതരോട് അഭ്യർത്ഥിച്ചു.
പാലരുവി എക്സ്പ്രസ്, പുനലൂർ-കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ ജനപ്രിയ ട്രെയിനുകൾ കുരി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. 2025–26 ലെ കേന്ദ്ര ബജറ്റിൽ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് (എബിഎസ്) കീഴിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുത്തണംു.
പ്ലാറ്റ്ഫോമുകളുടെ വിപുലീകരണം, മൂന്നാം പ്ലാറ്റ്ഫോമി െ ന്റ നിർമ്മാണം, പുതിയ ഫുട്ട് ഓവർബ്രിഡ്ജ്, പുതിയ സ്റ്റേഷൻ കെട്ടിടം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പുനർവികസന പദ്ധതിയാണ് കൊടിക്കുന്നേൽ നിർദേശിച്ചിരിക്കുന്നത്.