വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഉണ്ടായത് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത്: എം.ലിജു
1545345
Friday, April 25, 2025 6:23 AM IST
കൊല്ലം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിലാണ് ഭാരതത്തിൽ വിവരസാങ്കേതിക വിദ്യയുടെ കടന്നു കയറ്റം ഉണ്ടായതെന്ന് കെപിസി സി സംഘടന ജനറൽ സെക്രട്ടറി എം.ലിജു. ആഭ്യന്തര ബാഹ്യ ശക്തികളുടെ ഇടപെടലിനെ തുടർന്നാണ് രാജീവ് ഗാന്ധിയെ ദുർബലപ്പെടുത്തിയത്.
പരിചയസമ്പന്നരായ പട്ടാളക്കാരെ ഒഴിവാക്കിയതിന്റെ ഫലമാണ് ഭീകരാക്രണമെന്നും ലിജു പറഞ്ഞു. രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ ഇരുപത്തിയഞ്ചാം വാർഷികം കൊല്ലം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധി സാംസ്കാരിക സമിതി പ്രസിഡന്റ് സജിവ് പരിശവിള അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ആർ. രാജശേഖരൻ, ദേശീയ സെക്രട്ടറി സാബു ബെനഡിക്ട്, ഫാ. ജോളി ഏബ്രഹാം, ഫാ.ബിനു തോമസ്, ഹരീഷ് ചവറ, വി. ടി. കുരീപ്പുഴ, ജേക്കബ് എസ്. മുണ്ടപ്പുളം, പൂജ ശിഹാബ്, സൈമൺ അലക്സ്,
ഡി. ഗീതാകൃഷ്ണൻ, അഡ്വ.എം.ജി. ജയകൃഷ്ണൻ, ആർ. പ്രകാശൻ പിള്ള, അഡ്വ.ടി.സി.വിജയൻ, ഡോ. ബിജു നെൽസൺ, സിനു. പി. ജോൺസൺ, പി. ബാബുരാജൻ, അൽഫോൺസ് ഫിലിപ്പ്, സുരേഷ് പോറ്റി, എസ്. ഷാനവാസ്, ഷീബ റോയ്സ്റ്റൺ, സുധീർ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു.