ലബോറട്ടറി ഓണേഴ്സ് അസോ. ജില്ലാ സമ്മേളനം നാളെ
1545643
Saturday, April 26, 2025 6:18 AM IST
കൊല്ലം: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ തേവള്ളി രാമവർമ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് ബിജോയ് .വി. തോമസിന്റ് അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.പി.സി. വിഷ്ണുനാഥ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും. പുതിയ അംഗങ്ങളെ സംസ്ഥാന ട്രഷറർ ഷിറാസ് സലിം ആദരിക്കും.
സമ്മേളനത്തിെ െന്റ ഭാഗമായി തുടർ വിദ്യാഭ്യാസ പരിപാടി, കുടുംബ സംഗമം, മെഡിക്കൽ എക്സിബിഷൻ, കലാപരിപാടികൾ എന്നിവയും നടക്കും.പത്രസമ്മേളനത്തിൽ വിജയൻ പിള്ള, ബിജോയ് വി. തോമസ്, ജയൻ വർഗീസ്, ടി തങ്കച്ചൻ, സുരേഷ് ഓയൂർ തുടങ്ങിയവർ പങ്കെടുത്തു.