പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു
1545641
Saturday, April 26, 2025 6:18 AM IST
കുളത്തൂപ്പുഴ : പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം യുഡിഎഫ് തടഞ്ഞു. മലയോര ഹൈവേയിൽ റോഡിന്റെ അശാസ്ത്രീയ നിർമാണ പിഴവുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത പിഡബ്ല്യുഡി, കരുതലും കൈത്താങ്ങലും പദ്ധതിയിലൂടെ മലയോര ഹൈവേ റോഡ് സൈഡിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ സംരക്ഷണഭിത്തി നിർമാണത്തിന് ഏകദേശം 25 ലക്ഷം രൂപ അനുവദിച്ച് പണികൾ ആരംഭിക്കുകയായിരുന്നു.
ചന്ദനക്കാവിൽ മലയോര ഹൈവേയുടെ സംരക്ഷണഭിത്തി എന്ന നിലയിൽ നടന്നുവന്ന നിർമാണ പ്രവർത്തികളാണ് യുഡിഎഫ് കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു .
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറുമായ വ്യക്തിയുടെ വസതിക്ക് മുന്നിൽ നടന്നുവന്ന സംരക്ഷണ ഭിത്തി നിർമാണം പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്നു എന്ന്ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രവർത്തികൾ തടഞ്ഞത്. മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ നിരവധിയായ പ്രശ്നങ്ങൾ നിലനിൽക്കെ ആണ് സ്വന്തംപാർട്ടിയിൽ പെട്ട അംഗത്തിന്റെ വീടും വസ്തുവും സംരക്ഷിക്കാൻ 25 ലക്ഷം രൂപ അനുവദിച്ച ത്. മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങലും എന്ന പദ്ധതിയിൽ വൻഅഴിമതിനടന്നിട്ടുണ്ടെന്നുംഈപ്രവർത്തികൾ ചെയ്യുന്നത് മൂലം മലയോര ഹൈവേ ഏറ്റെടുത്തിരുന്ന റോഡിന്റെ വീതി കുറയുകയും ചെയ്തിട്ടുണ്ട്.
ഭരണപക്ഷ പാർട്ടിഇടപെട്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്തതെന്നും കോൺഗ്രസ് നേതാക്കൾആരോപിച്ചു. ഈപ്രവർത്തികൾ നിർത്തിവെച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വൻ ബഹുജന പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു .
നേതാക്കളായ സാബു അബ്രഹാം, റോയ് ഉമ്മൻ, കെ .കെ. കുര്യൻ, സൈനബ ബീവി,നാസർക്കാൻ, അൻസാർ,സന്തോഷ് കുമാർ സുഭിലാഷ് കുമാർ, സിസ്സിലി ജോബ്, റീന ഷാജഹാൻ, തുടങ്ങിയവർ നേതൃത്വം നൽകി.